Wednesday, May 16, 2007

ആദ്യാനുരാഗത്തിന്റെ ഹരത്തില്‍ ഒരു pdcക്കാരന്‍ (ഇന്നത്തെ +2) 1990കളില്‍ കോറിയിട്ട വരികള്‍.വിരഹത്തിന്റെ, ഏകാന്തതയുടെ, സന്തോഷത്തിന്റെ, പ്രേമത്തിന്റെ ഒക്കെ നറുമണം ഉള്ള വരികള്‍.കവിത എന്നു വിളിക്കാമോ എന്നറിയില്ല, അതു നിങ്ങള്‍ ബൂലോഗവാസിക്കള്‍ക്ക്‌ തീരുമാനിക്കാം. നമോവാകം!

1.
ആരുമില്ലമില്ലാരുമില്ലാരുമില്ലാ
എനിക്കാരുമില്ലാരുമില്ലാരുമില്ലാ

ഏകനായ്‌ എന്‍ കൊച്ചു പൂന്തോട്ടത്തില്‍
മൂകനായ്‌ ഞാന്‍ വിയര്‍ത്തിരിപ്പു

എന്റെ ചെടികള്‍ തളര്‍ന്നു പോയി
എന്റെ പൂക്കള്‍ കരിഞ്ഞു പൊയി

വളമേകാന്‍ ജലമേകാന്‍ വന്നു നീ
വളകള്‍ കിലുക്കി ചിരിച്ചു കൊണ്ട്‌

എന്റെ ചെടികള്‍ പുഷ്പിച്ചല്ലോ
എന്റെ പൂക്കള്‍ വിടര്‍ന്നുവല്ലോ

സ്നേഹത്തിന്‍ പൂമണം പരത്തികൊണ്ട്‌
ജീവിതപൂന്തോട്ടം വിളങ്ങിടുന്നു